പശുവിന്റെ ചാണകത്തെ കുറിച്ച് പഠിക്കാൻ സർവ്വകലാശാല

പശുവിന്റെ ചാണകം, മൂത്രം, പാൽ എന്നിവയെകുറിച്ച് പഠിക്കാൻ ഗോ സർവ്വകലാശാല വേണമെന്ന് ഹരിയാനയിലെ ഗോ സംരക്ഷണ വകുപ്പ്. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം കേന്ദ്രത്തിന് ശുപാർശ നൽകാനാണ് ഇവരുടെ നീക്കം. 500 ഏക്കർ ഭൂമിയിൽ സർവ്വകലാശാല നിർമ്മിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

നേരത്തെ ഗുജറാത്തിലെ ഗിർ പശുക്കളുടെ മൂത്രത്തിൽ സ്വർണം കണ്ടെത്തിയതായി ജുനഗഡ് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നു. തുടർന്നാണ് പശുവിന്റെ മൂത്രം, ചാണകം, പാൽ എന്നിവയെക്കുറിച്ച് വിശദ പഠനം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

പാൽ ഉത്പാദനം കൂട്ടാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർവകലാശാലയിലൂടെ കഴിയുമെന്നാണ് ഇവരുടെ വാദം. ഈ മാസം ആദ്യം ഹരിയാനയിലെ മേവാത്തിൽ ഹോട്ടലുകളിൽ വിളമ്പുന്ന ബിരിയാണിയിൽ ബീഫ് ഒളിപ്പിച്ചുവെച്ചതായി ആരോപിച്ച് ഹരിയാനയിൽ വ്യാപക റെയ്ഡ് നടന്നിരുന്നു.

Now, Gau Ayog proposes cow varsity in Haryana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top