ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനത്തിന് തെളിവുകള്‍ നല്‍കാം – നവാസ് ഷെറീഫ്

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സ്വതന്ത്രാന്വേഷണം നടത്തണമെന്നും ഇതേക്കുറിച്ച തെളിവ് യു.എന്‍ സെക്രട്ടറി ജനറലിന് കൈമാറുമെന്നും പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെറീഫ്.
യുഎന്‍ പൊതു സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് നവാസ് ഷെറീഫിന്റെ ഈ അഭിപ്രായ പ്രകടനം.
യു.എന്‍ പിന്തുണയോടെ കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും നവാസ് പറഞ്ഞു. സമാധാന പരമായി സ്വാതന്ത്ര്യ സമരം നടത്തുന്ന കാശ്മീരികളെ ഇന്ത്യന്‍ സൈന്യം പൈശാചികമായി നേരിടുകയാണെന്നും ആരോപിച്ചു.
അതേസമയം പാകിസ്താന്‍റെ ഭീകരവാദത്തോടുള്ള ആഭിമുഖ്യമാണ് നവാസ് ശരീഫിന്‍റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top