സ്വാശ്രയ പ്രശ്‌നത്തിൽ സഭ സ്തംഭിച്ചു, യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ പരിഹസിച്ച് പിണറായി

pinarayi-assembly

സ്വാശ്രയ പ്രശ്‌നത്തിൽ ഇന്നും പ്രതിപക്ഷ ബഹളം. മുപഖ്യമന്ത്രി യൂത്ത്‌കോൺഗ്രസ് – കെ എസ് യു പ്രതിഷേധത്തെ പരിഹസിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഇന്നലെ കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടാ അതിക്രമം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പരമ്പിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. തുടർന്ന് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ സഭയിൽ ബഹളങ്ങൾക്കിടയാക്കി. യുഡിഎഫ് എംഎൽഎ മാർ സഭയുടെ നടുത്തളത്തിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തുടർന്ന് വാക്ക് ഔട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് ചെന്നിത്തല മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു. നിയമസഭയിൽ ഉപയോഗിക്കേണ്ട ഭാഷയല്ല മുഖ്യമന്തരിയുടേതെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

ചാനലുകാർ വാടകയ്‌ക്കെടുത്തവരാണ് ഇന്നലെ സമരം നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ബഹളത്തിനിടയാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top