പുതിയ പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ ഒഴിവാക്കും- മന്ത്രി തോമസ് ഐസക്ക്

കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പാലത്തിനും റോഡുകള്‍ക്കും ടോള്‍ കൊടുക്കേണ്ടതില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. ടോളില്ലാത്ത വികസന പദ്ധതി ഏറ്റെടുക്കാനുള്ള മാര്‍ഗ്ഗമായാണ് കിഫ്ബിയെ മാറ്റുന്നത്. 6419 കോടിരൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ കിഫ്ബിയില്‍ നിന്ന് ലഭ്യമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ ബില്‍ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News