ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന് കോടതി

Jayalalitha

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച യാഥാർത്ഥ്യം സർക്കാർ വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ ട്രാഫിക് രാമസ്വാമി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോ
ടതി ഉത്തരവിട്ടിരിക്കുന്നത്.

ജനപ്രതിനിധിയുടെ ആരോഗ്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് ്‌വകാശമുണ്ടെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. ആശുപത്രി ഇറക്കുന്ന വാർത്താ കുറിപ്പല്ല സർക്കാറിൻരെ വിശദീകരണമെന്നും കോടതി പറഞ്ഞു.

പനിയും നിർജ്ജലീകരണവും കാരണം ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. അതിനിടെ ജയലളിത മരിച്ചെന്ന വാർത്തയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

Read More ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ

അപ്പോളോ ആശുപത്രിയിൽ ജയലളിതയുടെ ആരോഗ്യനില അറിയാൻ നിരവധിപേരാണ് വന്നുപോകുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് അടുത്ത വൃത്തങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രിയെ സന്ദർശിക്കാൻ അനുവാദം നൽകിയിട്ടുള്ളൂ. വിവിധ അവയവങ്ങളിൽ ഒരേ സമയം അണുബാധയുണ്ടാകുന്ന രോഗമാണ് ജയലളിതയ്‌ക്കെന്നാണ് റിപ്‌പോർട്ടുകൾ

madras high court seeking report on Tamil Nadu CM Jayalalithaa’s health condition filed.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top