”ഇന്ന് അവസാനിപ്പിക്കാനാണോ ഇന്നലെ സമരം തുടങ്ങിയത്” ബൽറാമിനോട് സ്വരാജ്‌

നിയമസഭ പിരിഞ്ഞതിനാൽ സഭയ്ക്കുമുന്നിൽ തുടർന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ച യുഡിഎഫിനോട് ചോദ്യങ്ങളുമായി എം സ്വരാജ് രംഗത്ത്. സഭ പിരിഞ്ഞെങ്കിൽ നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നതെന്തേ എന്നാണ് സ്വരാജ് ചോദിക്കുന്നത്. സഭയിൽ നടക്കുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോൾ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അർത്ഥം എന്നും സ്വരാജ് ചോദിക്കുന്നു.

നേരത്തേ ഉള്ള കലണ്ടർ പ്രകാരം ഒക്‌ടോബർ 6 കഴിഞ്ഞാൽ പിന്നെ 17 ന് മാത്രമേ സഭ ഉണ്ടായിരിക്കൂ. നാളെ ഒരു ദിവസത്തെ സഭ മാത്രമാണ് ഒഴിവാക്കിയത്. എന്നാൽ നാളെ കഴിഞ്ഞാൽ സഭ ഇല്ലെന്നിരിക്കെ നിരാഹാരം നാളയോടെ അവസാനിപ്പിക്കാനാണോ ബൽറാം ഇന്നലെ സമരം ആരംഭിച്ചതെന്നാണ് സ്വരാജിന്റെ സംശയം. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായാണോ ബൽറാം ആവേശത്തോടെ തുടക്കം കുറിച്ചതെന്നും സ്വരാജ് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം

സംശയം …
എം. സ്വരാജ്.

അടുത്ത പത്തുനാൾ സഭ സമ്മേളിക്കാത്തതിനാൽ സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് .

ശരി.

നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നതെന്തേ?
സഭയിൽ നടക്കുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോൾ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അർത്ഥം. ?

നേരത്തെയുള്ള കലണ്ടർ പ്രകാരം നാളെ കഴിഞ്ഞാൽ പിന്നെ 17 ന് മാത്രമേ സഭ ഉണ്ടായിരുന്നുള്ളൂ. നാളെ ഒരു ദിവസത്തെ സഭയാണ് ഇപ്പോൾ ഒഴിവാക്കപ്പെട്ടത്. സഭയില്ലാത്ത സാഹചര്യത്തിൽ നിരാഹാരം വേണ്ടെന്നാണെങ്കിൽ നാളെ എന്തായാലും അവസാനിപ്പിക്കാൻ തീരുമാനിച്ച നിരാഹാര സമരമായിരുന്നോ ഇന്നലെ രാത്രി ആരംഭിച്ചത്. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായാണോ ബൽറാം ആവേശത്തോടെ തുടക്കം കുറിച്ചത് ?

സമരം നടത്താനും നിർത്താനുമുള്ള പൂർണ അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ തോന്നിയ സംശയം ഇവിടെ കുറിച്ചെന്ന് മാത്രം. സമരം മാന്യമായി അവസാനിപ്പിക്കാൻ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം ‘നാണം കെട്ടുപിരിയണം’ എന്ന ഗ്രൂപ്പ് താൽപര്യത്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന്? .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top