ബി.എസ്.പി റാലിയിലെ തിക്കിലും തിരക്കിലും രണ്ട് മരണം; 28 പേർക്ക് പരിക്കേറ്റു

ഉത്തർപ്രദേശിൽ മായാവതി പങ്കെടുത്ത റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 2 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടി നടത്തുന്ന റാലിയിൽ പങ്കെടുക്കാൻ ലക്‌നൗവിലെ ഭീം റാവു അംബേദ്കർ ഗ്രൗണ്ടിൽ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
ബിഎസ്പിയ്ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ്. ദളിതരും പാവപ്പെട്ടവരുമാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ. പ്രദേശത്തേക്ക് ആമ്പുലൻസ് എത്തിക്കുക എന്നത് ഏറെ ശ്രമകരാണ്. എങ്കിലും ഡോക്ടർമാർ സ്ഥലത്തേക്ക് എത്താനുളള ശ്രമത്തിലാണ്.
പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി സംഭവ സ്ഥലത്തിന് ചുറ്റുമുള്ള ആശുപത്രികളിലേക്ക് മാറ്റി.
രാജ്യത്ത് പലയിടങ്ങളിലും പശുവിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുകയാണ്. മോഡി ഭരിക്കുന്ന കേന്ദ്ര മന്ത്രിസഭ പാവങ്ങളുടേതല്ല, പണക്കാരുടേതാണെന്ന് മായാവതി റാലിയിൽ പറഞ്ഞു.
2 Dead, Many Injured After Stampede At Mayawati’s Rally In Lucknow.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here