ദേശഭക്തിയെ മോദി ഭക്തിയാക്കാനുള്ള ശ്രമം : കനയ്യ കുമാര്‍

kanayya kumar

ആര്‍.എസ്എസി.ന്റേത് കപട ദേശഭക്തിയാണെന്ന് കനയ്യ കുമാര്‍. ദേശഭക്തിയെ മോദിഭക്തിയാക്കി മാറ്റാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുതെന്നും കനയ്യ പറഞ്ഞു. എഐവൈഎഫ് സംഘടിപ്പിച്ച വര്‍ഗീയ-സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തിലാണ് കനയ്യ മോദിക്കെതിരെ ആഞ്ഞടിച്ചത്.

വര്‍ഗീയതയെ എതിര്‍ക്കുവരെയെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുതെന്ന് കനയ്യ കുറ്റപ്പെടുത്തി. ഓഫീസില്‍ ഇരുന്ന് ട്വീറ്റ് ചെയ്തതു കൊണ്ടോ കൈവീശി കാണിച്ചതു കൊണ്ടോ രാജ്യം പുരോഗമിക്കില്ലെന്നും കനയ്യ പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനത്തിലായിരുന്നു കനയ്യ കുമാറിന്റെ പ്രഭാഷണം.

ന്യൂനപക്ഷ, ഭൂരിപക്ഷ ഭേദമില്ലാതെ വര്‍ഗീയതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കനയ്യ പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ കനയ്യ കുമാറിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. സ്വന്തം ശൈലിയില്‍ കനയ്യ സദസ്സിനെയും കൈയിലെടുത്തു. കവി കുരീപ്പുഴ ശ്രീകുമാര്‍, ജാസി ഗിഫ്റ്റ് തുടങ്ങിയവരും സമ്മേളനത്തില്‍ അതിഥികളായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top