റഷ്യയുമായി ആയുധ ഇടപാടിന് ഇന്ത്യ

india-russia

പ്രതിരോധ മേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ കൈമാറാനുള്ള 39000 കോടിയുടെ കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവെക്കും.

ഗോവയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യൻ പ്രസിഡന്റ് വഌഡിമർ പുഡിനും കരാറിൽ ഒപ്പുവെക്കും.വ്യോമ പ്രിതിരോധ മേഖലയിലെ അത്യാധുനിക സംവിധാനമായ എസ്-400 ഇന്ത്യയ്ക്ക് കൈമാറും എന്നതാണ് ഇതിൽ പ്രധാനം.

ഏറെ കാലമായി ഇരുരാജ്യങ്ങളുടെയും പരിഗണനയിലുള്ള കരാറാണ് ഇത്. മെയ്ക്ക് ഇന്ത്യയുമായി ചേർന്നാണ് കരാർ നടപ്പിലാക്കുന്നത്. 100 കോടി ഡോളറാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. നിലവിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം യുദ്ധോപകരണങ്ങൾ കൈമാറ്റം ചെയ്യുന്നത് റഷ്യയാണ്.

India-Russia-to-sign-Rs-39000cr-deal-on-S-400-air-defence-missile-systems.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top