ഇ പിയുടെ രാജി യുഡിഎഫിനുള്ള മറുപടി മാത്രമല്ല; ജോയ് മാത്യു

ജനങ്ങളാണു യഥാർത്ത ശക്തിയെന്ന് ഒരു പാർട്ടി എപ്പോൾ തിരിച്ചറിയുന്നുവോ അന്നു മുതൽ ആ പാർട്ടിയുടെ ഭാവി ജനഹൃദയങ്ങളിൽ സുസ്ഥിരമാവുകയാണെന്ന് നടൻ ജോയ് മാത്യു.
അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തിൽ കടിച്ചു തൂങ്ങിയ മുൻ ഗവർമ്മെന്റിനുള്ള ശക്തമായ മറുപടി മാത്രമല്ല ഇ.പി .ജയരാജൻ എന്ന മന്ത്രിയുടെ രാജി. മറിച്ച് ഭരണത്തിലെ സുതാര്യതയുടെ വിളംബരം കൂടിയാണന്നെും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ബന്ധു നിയമനത്തിന്റെ പേരിൽ രാജിവെച്ചത് യുഡിഎഫിനുള്ള തിരിച്ചടിയാണെന്നും ഇത് ഇടതുമുന്നണിയക്ക് ജനങ്ങളിലുള്ള സ്‌നേഹം വർദ്ധിപ്പിക്കുമെന്നും ജോയ് മാത്യു.
ഒരു മന്ത്രിയുടെ രാജി ഖജനാവ് കൊള്ളയടിച്ചതിനല്ല മുൻ സർക്കാരുകൾ തുടർന്നുവന്നിരുന്ന രീതിയിൽ ,അതിലെ ചതിക്കുഴി കാണാതെ വീണുപോയി എന്നതും ജനങ്ങൾ തിരിച്ച് അറിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
ജനങ്ങളാണു യഥാർത്ത ശക്തി എന്ന് ഒരു പാർട്ടി എപ്പോൾ തിരിച്ചറിയുന്നു വോ അന്നു മുതൽ ആ പാർട്ടിയുടെ ഭാവി ജനഹ്രദയങ്ങളിൽ സുസ്‌ഥിരമാവു കയാണു. അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തിൽ കടിച്ചു തൂങ്ങിയ മുൻ ഗവർമ്മെന്റിനുള്ള ശക്തമായ മറൂപടി മാത്രമല്ല ഇ.പി .ജയരാജൻ എന്ന മന്ത്രിയുടെ രാജി. മറിച്ച് ഭരണത്തിലെ സുതാര്യതയുടെ വിളംബരം കൂടിയാണത്.
അഞ്ചു വർഷം ഭരിക്കുവാൻ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടുവാനും ജങ്ങൾക്ക് അവകാശമുണ്ട്; തെറ്റു തിരുത്താൻ നിങ്ങൾക്കും.
ഒരു മന്ത്രിയുടെ രാജി ഖജനാവ് കൊള്ളയടിച്ചതിനല്ല മുൻ സർക്കാരുകൾ തുടർന്നുവന്നിരുന്ന രീതിയിൽ ,അതിലെ ചതിക്കുഴി കാണാതെ വീണുപോയി എന്നതും ജനങ്ങൾ തിരിച്ച്അറിയുന്നുണ്ട്.
മൂല്യങ്ങൾ നഷ്ടം വന്ന വർത്തമാനകാലത്ത് ജയരാജൻ എന്ന മന്ത്രിയുടെ രാജി ധാർമ്മികത ഇനിയും നശിച്ചിട്ടില്ല എന്ന് പ്രതീക്ഷിക്കാൻ ജനങ്ങൾക്ക് വക നൽകുന്നു. ഇങ്ങിനെ പോയാൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുവാൻ ധീരത കാണിക്കുന്ന ഈ പാർട്ടിയെ ആരും സ്നേഹിച്ചു പോകും
Joy mathew, E P Jayarajan, LDF, CPM, Facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here