ഭീകരവാദത്തെ നേരിടാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്ന് ജിൻപിങ്

twentyfournews-india-china

ഭീകരവാദത്തെ നേരിടാൻ ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം ശക്തി പ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-ചൈന ബന്ധത്തെ കുറിച്ച് ചർച്ചചെയ്‌തെന്നും ഇത് ഫലപ്രദമായിരുന്നെന്നും മോഡി ട്വിറ്രറിൽ കുറിച്ചു.

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മസൂദ് അസറിനെതിരെ നിരോധനം ഏർപ്പെടുത്തണമെന്ന ഇന്ത്യൻ നിലപാടിനെ അനുകൂലിക്കാത്ത സാഹചര്യത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യത്യസ്ത നിലപാടുകൾ എടുക്കാവുന്ന വിഷയമല്ല ഭീകരവാദമെന്ന് മോഡി ചർച്ചയിൽ പ്രസ്താവിച്ചു.

India, China can’t afford to have differences on terror, PM Modi tells Xi Jinping.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top