Advertisement

നജീബിന്റെ തിരോധാനം; വിദ്യാർത്ഥികൾ വൈസ് ചാൻസലറെ ഉപരോധിക്കുന്നു

October 20, 2016
Google News 1 minute Read
jnu

എ ബി വി പി പ്രവർത്തകരുമായുണ്ടായ തർക്കത്തെ തുടർന്ന് ജെ എൻ യു വിദ്യാർത്ഥി നജീബിനെ കാണാതായതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വൈസ് ചാൻസലറെ ഉപരോധിക്കുകയാണ്.

ബുധനാഴ്ച അർദ്ധരാത്രിയിൽ ആരംഭിച്ച ഉപരോധം ഇപ്പോഴും തുടരുയുകയാണ്.

നജീബിന്റെ തിരോധാനത്തിൽ വി സി ഉദാസീന നിലപാടെടുക്കുന്നു എന്നാരോപിച്ച് 200 ഓളം വിദ്യാർത്ഥികളാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്.

Read More : ജെഎൻയുവിൽനിന്ന് വിദ്യാർത്ഥിയെ കാണാതായ സംഭവം; പ്രതിഷേധവുമായി രക്ഷിതാക്കൾ

അനാവശ്യമായാണ് വിദ്യാർത്ഥികൾ ഉപരോധിക്കുന്നതെന്നും നജീബിന്റഎ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം തങ്ങളുടെ കയ്യിലല്ലെന്നും പോലീസ് കേസ് അന്വേഷിച്ച് വരികയാണെന്നും വി സി ജഗദീഷ് കുമാർ പറഞ്ഞു.

എന്നാൽ ഇതുവരെയും ആരെയും ഉപരോധിച്ചിട്ടില്ലെന്നാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മൊഹിത് പാണ്ഡെ പറഞ്ഞത്.

ഞങ്ങൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പ്രതിഷേധിക്കുകയാണ്, വിസിയെ ഞങ്ങൾ ഉപരോധിച്ചിട്ടില്ല. ആവശ്യമെങ്കിൽ പോകരാമെന്ന് അവരോട് പറഞ്ഞിട്ടുമുണ്ട്. അവർ സ്വതന്ത്രരാണ്. – മൊഹിത് പാണ്ഡെ

ഒക്ടോബർ 14ന് രാത്രി നജീബും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായി തുടർന്ന് ഒക്ടോബർ 15 ശനി മുതലാണ് നജീബിനെ കാണാതാകുന്നത്.

JNU students confine VC to Admin block.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here