ജോലിക്കാർക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി രത്‌ന വ്യാപാരി

merchant

ജോലിക്കാർക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി ഗുജറാത്തിലെ രത്‌ന വ്യാപാരി. ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്രവ്യാപാരിയായ സാവ്ജി ദോലാക്യയാണ് കമ്പനിയിൽ മികച്ച സേവനം കാഴ്ചവെച്ചവർക്ക് ഫഌറ്റുകളും കാറുകളും സമ്മാനമായി നൽകിയത്. ദീപാവലിയോടനുബന്ധിച്ചാണ് ഈ ഞെട്ടിക്കൽ സമ്മാനദാനം. 1260 കാറുകളും 400 ഫഌറ്റുകളുമാണ് സമ്മാനം.

ഈ സാമ്പത്തിക വർഷം മികച്ച രീതിയിൽ ജോലി ചെയ്ത ജീവനക്കാർക്ക് സമ്മാനം നൽകാൻ ദോലാക്യ മാറ്റിവെച്ചത് 51 കോടി രൂപയാണ് ഈ വർഷം ദീപാവലി സമ്മാനത്തിന് മാത്രമായി മാറ്റിവെച്ചത്. 2015 ലും 2014 ലും ദോലക്യ ഇതേ രീതിയിൽ സമ്മാനം നൽകിയിരുന്നു.

വളരെ സാധാരണ രീതിയിൽ ജീവിതമാരംഭിച്ച ആളാണ് ദോലക്യ. അമ്മാവനിൽ നിന്ന് കടം വാങ്ങിയ പണംകൊണ്ടാണ് ഇയാൾ വ്യാപാരം ആരംഭിച്ചത്.  പണത്തിന്റെ വിലയറിയാൻ സ്വന്തം മകനെ കേരളത്തിൽ ബേക്കറി തൊഴിലെടുക്കാൻ അയച്ച ദോലക്യ മുമ്പുപം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top