കുരങ്ങൻമാരെ പിടിച്ച് നൽകിയാൽ 1000 രൂപ

monkey

ഹിമാചലിൽ നായയല്ല, കുരങ്ങാണ് പ്രശ്‌നം. കുരങ്ങ് ശല്യം സഹിക്കാനാകാതെ സർക്കാർ വരെ രംഗത്തിറങ്ങി. കേരളത്തിലേതുപോലെയല്ല. അവിടെ കുരങ്ങിനെ പിടിച്ചാൽ കാപ്പയും അറെസ്റ്റും ഒന്നുമില്ല, പകരം ജീവനോടെയോ അല്ലാതെയോ കുരങ്ങിനെ പിടിച്ച് നൽകിയാൽ 1000 രൂപ പ്രതിഫലം നൽകാമെന്നാണ് സർക്കാർ പ്രഖ്യാപനം.

ഹിമാചലിലെ കുരങ്ങ് ശല്യം കാരണ് ഇവിടുത്തെ കർഷകർ സമരരത്തിലാണ്. കൃഷിയിടങ്ങളിലും തെരുവിലും അലഞ്ഞ് നടക്കുന്ന കുരങ്ങൻമാരെ കൂട്ടത്തോടെ പിടിച്ച വന്ധ്യം കരിക്കാനാണ് തീരുമാനം. ഇതിനായി കുരങ്ങൻമാരെ പിടിച്ച് കൊടുക്കുന്നവർക്കാണ് സർക്കാർ 1000 രൂപ വരെ നൽകുക.

പ്രതിഫലം പ്രഖ്യാപിച്ചത് ഹിമാചൽ വനംവകുപ്പ് മന്ത്രി താക്കൂർ സിംഗ് ഭർമൗറി ആണ്. കുരങ്ങൻമാരുടെ ഭീഷണി ഉള്ള സ്ഥലങ്ങളിൽ ഇവയെ പിടിച്ച കൊടുക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ കുരങ്ങൻമാരെ പിടികൂടുന്നതിനായി പ്രത്യേക ക്ലാസുകളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top