ആനന്ദത്തില്‍ ദര്‍ശനയാകാന്‍ അവസരം ലഭിച്ചത് ഓഡീഷന്‍ പോലും ഇല്ലാതെ!!

anarkali

അനാർക്കലി മരിക്കാർ / ബിന്ദിയ മുഹമ്മദ്‌

അനാർകലി മരിക്കാർ….കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണെങ്കിലും ഇപ്പോൾ താമസം കലൂരിൽ. അന്നക്കിളി എന്ന വിളിപ്പേരുള്ള അനാർക്കലി തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിലെ രണ്ടാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ്. സിനിമറ്റോഗ്രഫി, വീഡിയോ പ്രൊഡക്ഷൻ എന്നീ മേഘലയിൽ താൽപര്യമുള്ള അന്നക്കിളി ‘ആനന്ദം‘ എന്ന ഹിറ്റ് ചിത്രത്തിലെ ‘ദർശന’ ആയത് അവിചാരിതമായി.

anarkali marikar

ദർശന എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ അനാർകലി മരിക്കാറിനെ കുറിച്ച് കൂടിതലറിയാം…..

അന്നക്കിളിയിൽ നിന്നും ദർശനയിലേക്ക്

നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ലക്ഷ്മി എന്റെ ചേച്ചിയാണ്. ചേച്ചി ആനന്ദത്തിന്റെ സിനിമറ്റോഗ്രാഫർ ആനന്ദ് സി ചന്ദ്രന്റെ സുഹൃത്താണ്. ചിത്രത്തിനെ കുറിച്ച് കേട്ടപ്പോൾ ചേച്ചി തന്നെയാണ് എന്റെ ചിത്രങ്ങൾ ആനന്ദേട്ടനെ കാണിക്കുന്നത്. എനിക്കും കേട്ടപ്പോൾ താൽപര്യമായി. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തുന്നത്.

anandam

ദർശന എന്ന കഥാപാത്രത്തെ കുറിച്ച്

എല്ലാ ക്ലാസ്സിലും കാണും ഒരു സൈലന്റായിട്ടുള്ള കുട്ടി. അധികമാരോടും മിണ്ടില്ല. എന്നാൽ എല്ലാം ശ്രദ്ധിക്കുന്ന ഒരു കുട്ടിയായിരിക്കും. മറ്റുള്ളവരെയെല്ലാം അവൾക്ക് വളരെ പെട്ടെന്ന് പിടി കിട്ടും, എന്നാൽ അവളെ ആർക്കും പിടി കിട്ടില്ല. ദർശന കാണുന്നതും, അവൾക്ക് ചുറ്റുമും നടക്കുന്നതുമെല്ലാം വരയ്ക്കാനാണ് ദർശനയ്ക്ക് ഇഷ്ടം.

അനാർക്കലിയും ദർശനയും തമ്മിലുള്ള സാമ്യം

ഞാനും ദർശനയും ത മ്മിൽ അത്യാവിശ്യം സാമ്യതകളുണ്ട്. പക്ഷേ ദർശനയുടെ അത്ര സൈലന്റല്ല ഞാൻ. സംസാരിക്കുമെങ്കിലും, ടോക്കറ്റീവ് ആല്ല ഞാൻ. ദർശനയുടേത് പോലെ തന്നെ വരയ്ക്കാനും ഇഷ്ടമുള്ളയാളാണ് ഞാൻ. ചിത്രരചന പഠിച്ചിട്ടുണ്ട്. ഒഴിവ് സമയങ്ങളിൽ ഞാൻ വരയക്കാറുണ്ട്. ഇതൊക്കെയാണ് ഞങ്ങൾ തമ്മിലുള്ള സാമ്യതകൾ.

anarkali marikar

സിനിമയ്ക്ക് വേണ്ടി നടത്തിയതാണോ ഈ മെയ്‌ക്കോവർ ??

അല്ല. ഞാൻ പതിനൊന്നാം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഇങ്ങനെയായിരുന്നു.

സിനിമയോടനുബന്ധിച്ച് എന്നെന്നും ഓർത്തിരിക്കുന്ന മുഹൂർത്തം

എനിക്ക് ഓഡിഷൻ ഉണ്ടായിരുന്നില്ല. പക്ഷേ സെലക്ടാക്കുന്നതിന് മുമ്പ് എന്നെക്കൊണ്ട ഒരു ചെറിയ ഡയലോഗ് പറയിപ്പിച്ച് നോക്കിയിരുന്നു. ആ ഡയലോഗ് പക്ഷേ ചിത്രത്തിൽ ഇല്ല. അത് ചെയ്ത് കഴിഞ്ഞപ്പോൾ എല്ലാവരും എഴുനേറ്റ് നിന്ന് കയ്യടിച്ചു. ഒരിക്കലും വിചാരിച്ചിരുന്നില്ല അങ്ങനെ എഴുനേറ്റ് നിന്ന് കയ്യടിക്കുമെന്ന്.

anarkali marikar

 __________________ ആനന്ദം കണ്ടവരുടെ മനസ്സിൽ തങ്ങി നിന്ന ഒരു കഥാപാത്രമാണ് ദർശനയുടേത്. കൂടെയുള്ള 6 പേരും ബഹളം വച്ച് ഓടിച്ചാടി നടക്കുമ്പോഴും പേര് പോലെ തന്നെ ദർശന എല്ലാം നോക്കിക്കണ്ട്, എല്ലാം മനസ്സിലാക്കി അവളുടെ ലോകത്തിരുന്നു.

അനാർക്കലിയുടെ വാക്കുകൾ കടമെടുത്താൽ….‘അധികമാരോടും മിണ്ടില്ല, എന്നാൽ അവളെല്ലാം ദർശിക്കുന്ന ഒരാളാണ്. മറ്റുള്ളവരെയെല്ലാം അവൾക്ക് വളരെ പെട്ടെന്ന് പിടി കിട്ടും, എന്നാൽ അവളെ ആർക്കും പിടി കിട്ടില്ല.’

anarkali, darshana, interview, anandam, aanandam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top