മലപ്പുറം കളക്ട്രേറ്റിൽ പൊട്ടിത്തെറി

മലപ്പുറം കളക്ട്രേറ്റിൽ കോടതി പരിസരത്ത് കാറിനുള്ളിൽ പൊട്ടിത്തെറി. ഉഗ്ര ശബ്ദത്തോടെ കാറിനുള്ളിൽനിന്ന് പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജില്ലാ ഹോമിയൊ മെഡിക്കൽ ഓഫീസറുടെ വാഹനത്തിൽനിന്നാണ് പൊട്ടിത്തെറിയുണ്ടായത്. തൊട്ടടുത്ത് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
വാഹനത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന ആൾ ഉഗ്രശബ്ദം കേട്ട് ഓടുകയായിരുന്നു. ഉഗ്രശബ്ദത്തോടെ കാർ ഉയർന്ന് പൊങ്ങിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ബോംബ് സ്‌കോഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ അറിയിച്ചു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News