വടക്കാഞ്ചേരി പീഡനം: പ്രത്യേക അന്വേഷണസംഘം

വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തന് ഉള്‍പ്പെട്ട പീഡനക്കേസില്‍ യുവതിയുടെ മൊഴി വീണ്ടും എടുക്കാന്‍ ധാരണ. യുവതിയുടെ സമയവും സൗകര്യവും അനുസരിച്ചാണ് മൊഴി എടുക്കുക. ഇതിനുശേഷം ജയന്തന് അടക്കമുള്ള മറ്റ് മൂന്ന് പേരുടേയും മൊഴി എടുക്കും.
പേരാമംഗലം സിഐയെ മാറ്റി പകരം അന്വേഷണ ചുമതല ഗുരുവായൂര്‍ എസിപി പി.എ. ശിവദാസന്‍ നല്കി കഴിഞ്ഞു.
വടക്കാഞ്ചേരിയില്‍ സിപിഎം അടിയന്തര ജില്ലാ കമ്മറ്റി ചേരുകയാണിപ്പോള്‍. കമ്മറ്റിയില്‍ ജയന്തനെതിരെ നടപടി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News