കെ രാധാകൃഷ്ണനെതിരെ ബൃദ്ധ കാരാട്ട്

vadakkanchery-rape-case

വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധ കാരാട്ട്. രാധാകൃഷ്ണൻ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്ന് ബൃദ്ധ കാരാട്ട് പറഞ്ഞു.

കേരളത്തിൽ ടി എൻ സീമ അടക്കമുള്ള നേതാക്കൾ കെ രാധാകൃഷ്ണനെ അനുകൂലിച്ച് നിലപാചടെടുത്തപ്പോഴാണ് ബൃദ്ധ കാരാട്ട് നടപടിയെ എതിർത്ത് രംഗത്തെത്തിയത്.

യുവതി പരാതി ഉന്നയിച്ചതോടെ മുഖ്യമന്ത്രി കേസിൽ ഇടപെട്ടുവെന്നും അവശ്യമായ നടപടികൾ സ്വീകരിച്ചവെന്നും ബൃന്ദാ പ്രതികരിച്ചു. യുഡിഎഫ് ഭരണകാലത്ത് യുവതിക്ക് രണ്ട് വർഷം നീതി ലഭിക്കാതിരുന്നത് അനാസ്ഥയും ഗൗരവമുള്ള കാര്യവുമാണെന്നും ബൃന്ദാ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top