കെ രാധാകൃഷ്ണനെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു

വടക്കാഞ്ചേരി ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമങ്ങളോട് പ്രതികരിക്കവെ പരാതിക്കാരിയുടെ പേര് രാധാകൃഷ്ണൻ വെളിപ്പെടുത്തുകയായിരുന്നു.
ഇതിനെതിരെയാണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ആരോപിതനായ ജയന്തന്റെ പേര് മാത്രം പുറത്തുവരികയും പരാതിക്കാരിയുടെ പേര് പുറത്തുവരാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ഈ നടപടിയെ വിമർശിച്ച മാധ്യമങ്ങൾക്ക് രാധാകൃഷ്ണൻ നൽകിയ മറുപടി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News