തിരുവല്ലയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍

തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍. റെയില്‍ വേസ്റ്റേഷന് അരകിലോമീറ്റര്‍ മാറിയാണ് വിള്ളല്‍ കണ്ടെത്തിയത്. രാവിലെ ജയന്തി ജനത കടന്നുപോയപ്പോള്‍ വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍ വേ ഉദ്യോഗസ്ഥരെത്തി വിള്ളല്‍ സ്ഥിരീകരിച്ചു. ഈ സമയമത്രയും വേണാട് എക്സ്പ്രസ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. മൂക്കാല്‍ മണിക്കൂര്‍ വൈകിയാണ് പിന്നീട് വേണാട് എക്സ്പ്രസ് യാത്ര തുടര്‍ന്നത്.

അരമണിക്കൂറിനകം വിള്ളല്‍ പരിഹരിച്ചെങ്കിലും വിള്ളല്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നത് വരെ ഇത് വഴിയുള്ള ട്രെയിനുകള്‍ പതുക്കെ മാത്രമേ കടത്തിവിടൂ എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

railway track, thiruvalla, trai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top