ജനയുഗത്തിന് എം എം മണി ആറാട്ടുമുണ്ടൻ

Janayugam

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എംഎം മണി എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർസനവുമായി സിപിഐ മുഖപത്രം ജനയുഗം. ഇടതുമുന്നണിയ്ക്ക് വേണമേ ഈ ആറാട്ടുമണ്ടൻമാരെ എന്ന തലക്കെട്ടിൽ തുടങ്ങുന്ന ലേഖനത്തിലാണ് മണിയെ രൂക്ഷമായി വിമർശിക്കുന്നത്.

സിപിഐ മന്ത്രിമാരായ വിഎസ് സുനിൽകുമാറിനെയും ഇ ചന്ദ്രശേഖരനെയും വിമർശിച്ച് എംഎം മണി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് പത്രത്തിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മണിയുടെ പ്രസ്ഥാവന പിണറായി സർക്കാരിനെ നെഞ്ചേറ്റുന്ന പൊതുസമൂഹത്തെ ആകെ ഞെട്ടിച്ചുവെന്നും ആറാട്ടുമുണ്ടന്റെ രാഷ്ട്രീയ അജ്ഞാനം കുത്തിനിറച്ച മനസും രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്തും ഇഴ ചേർന്നചതായിരുന്നു മണിയുടെ പ്രസംഗമെന്നും പലേഖിക ശക്തമായി വിമർശിക്കുന്നു.

അതേസമയം ജനമനസ്സുകളിൽ ഉയർന്ന ക്ഷുഭിതക വികാരത്തിന്റെ സൗമ്യമായ പ്രതികരണമായിരുന്നു കാനത്തിന്റേതെന്നും ലേഖനം വ്യക്തമാക്കുന്നു.

Janayugam

Janayugam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top