Advertisement

വ്യായാമത്തിന് എന്തുമതം? എന്ത് രാഷ്ട്രീയം? ; മെക് 7നെ പിന്തുണച്ച് സിപിഐ

December 20, 2024
Google News 2 minutes Read
CPI mouthpiece supports Mec 7

വ്യായായ്മ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ. ഒരു രൂപ പോലും വാങ്ങാതെയുള്ള വ്യായാമ പരിശീലനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. വിവാദത്തിന് പിന്നില്‍ വര്‍ഗീയ താല്‍പര്യമാണെന്നും ലേഖനത്തില്‍ പറയുന്നു. (CPI mouthpiece supports Mec 7)

വ്യായാമത്തിന് എന്ത് മതവും രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ നടത്തുന്ന വ്യായാമ പരിശീലനത്തെ പ്രോത്സാഹിപ്പിക്കണം. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആണ് വിവാദം ഉണ്ടാക്കിയത്. വ്യായാമ പരിപാടിയില്‍ ഭീകര പ്രവര്‍ത്തനം നടക്കുന്നതായി പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു.

Read Also: പിസി ചാക്കോയ്ക്ക് എതിരായ നീക്കം ശക്തമാക്കി എകെ ശശീന്ദ്രന്‍; തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഭാവി പരിപാടികള്‍ ആലോചിക്കാന്‍ നീക്കം

അത് ചെറുക്കാന്‍ ഭരണസംവിധാനങ്ങളും പോലീസും ജാഗ്രത പുലര്‍ത്തണം. ആരോപണങ്ങളില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ നിജസ്ഥിതികള്‍ അറിയണമെന്നും ലേഖനത്തില്‍ പറയുന്നു. മെക്ക് സെവന് എതിരെ രംഗത്ത് വന്ന സിപിഎമ്മിനെയോ പി മോഹനനെയോ പേരിടടുത്തു പരാമര്‍ശിക്കാതെയാണ് മുഖപ്രസംഗം തയാറാക്കിയത്.

Story Highlights : CPI mouthpiece supports Mec 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here