2000 രൂപയുടെ കള്ളനോട്ട് ഇറങ്ങി

2000 rupee fake note

ഇറങ്ങി ദിവസങ്ങൾക്കം 2000 രൂപയുടെ കള്ളനോട്ട് എത്തി.
കർണാടകയിലെ ചിക്കമഗലുരുവിലെ കർഷകനായ അശോകിനെയാണ് രണ്ടായിരത്തിന്റെ കള്ളനോട്ട് കൊടുത്ത് അജ്ഞാതൻ പറ്റിച്ചത്. ഒറിജിനൽ നോട്ടിന്റെ ഫോട്ടോ കോപ്പിയാണ് അജ്ഞാതൻ നൽകിയത്.

ഉള്ളി വാങ്ങാനെത്തിയ അജ്ഞാതൻ അശോകിന് 2000 രൂപയുടെ പുത്തൻ നോട്ട് നൽകികയായിരുന്നു. എന്നാൽ സംശയം തോന്നിയ അശോക് നോട്ട് സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് ഒറിജിനലിന്റെ ഫോട്ടോ കോപ്പിയാണെന്ന് തനിക്ക് നൽകിയതെന്ന് അറിയുന്നത്.

ചിക്കമഗലുരു പോലീസ് സംഭവസ്ഥലത്തെത്തി അശോകിനോട് കാര്യങ്ങൾ ചോദിച്ചറിയുകയും, അജ്ഞാതനെതിരെ ഐപിസി സെക്ഷൻ 420 പ്രകാരമുള്ള വഞ്ചനാകുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

2000 rupee fake note

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top