മിനി സ്‌ക്രീനിലെ മിന്നും താരം അൽസാബിത്ത്

കുട്ടിക്കലവറയിലെ അൽസാബിത്തിനെ അധികമാരും അറിയില്ല. എന്നാൽ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘കേശു’ എന്ന് പറഞ്ഞാൽ കേരളം മുഴുവൻ അറിയും.

പത്തനാപുരം സെന്റ്‌മേരീസിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അൽസാബിത്ത് എന്ന ‘കേശു’. മിനിസ്‌ക്രീനിലെ മിന്നും താരമായ കേശുവിന്റെ വിശേഷങ്ങളിലേക്ക്.

ഉപ്പും മുളകും….

ഉപ്പും മുളകും സെറ്റ് നല്ല രസമാണ്. എല്ലാവരും ഒരു കുടുംബം പോലെയാണ്. അതുകൊണ്ടു തന്നെ ഒരു ദിവസം ഷൂട്ട് ഇല്ലാതിരിക്കുമ്പോൾ ഒരുപാട് മിസ്സ് ചെയ്യും.

‘ശിവാനി’ ആയിട്ട് സ്‌ക്രീനിൽ നല്ല അടുപ്പമാണ്….

അതെ. ഞാനും ശിവയും കുട്ടിക്കലവറ മുതൽ നല്ല കൂട്ടായിരുന്നു. സീരിയലിലും ഞങ്ങൾ എപ്പോഴും ഒന്നാണ്. അത് പോലെ തന്നെയാണ് റിയൽ ലൈഫിലും. ഞങ്ങൾ നല്ല കൂട്ടുകാരാണ്. ഇവിടെ അച്ഛനായിട്ടാണ് (ബാലു) ഏറ്റവും കമ്പനി.

alsabith

കുട്ടിക്കലവറയിലെ വിശേഷങ്ങൾ….

കുട്ടിക്കലവറയിലൂടെയാണ് ഞാൻ ആദ്യമായി മിനിസ്‌ക്രീനിൽ വരുന്നത്. അവിടെ നല്ല രസമായിരുന്നു. കുട്ടികളായിട്ടും, അവിടെയുള്ള ചെട്ടൻമാരായിട്ടും നല്ല കമ്പനിയായിരുന്നു. അതിലൂടെയാണ് ഞാൻ ഉപ്പും മുളകിലേക്കും എത്തുന്നത്.

alsabith

കുട്ടിക്കലവറയിൽ വന്നിട്ടാണോ പാചകം പഠിച്ചത്….

അല്ല. എനിക്ക് പാചകം ചെയ്യാൻ പണ്ടേ താൽപര്യം ഉണ്ടായിരുന്നു. ബുൾസൈ, ഓംല്റ്റ്, ചായ ദോശ എന്നിവയാണ് സ്ഥിരം ഉണ്ടാക്കാറുള്ളവ. അമ്മക്ക് സുഖമില്ലാതിരുന്നപ്പോഴാണ് ഞാൻ ആദ്യമായി അടുക്കളയിൽ കയറുന്നത്. പിന്നെ കുട്ടിക്കലവറയിൽ വന്ന് കുറേ പഠിച്ചു. അതൊക്കെ വീട്ടിലും ഇപ്പോൾ പരീക്ഷിക്കാറുണ്ട്.

ഷെഫാണോ ആക്ടറാവാനാണോ അൽസാബിത്തിന് ഇഷ്ടം….

എനിക്ക് ആക്ടറാവാനാണ് ഇഷ്ടം. വലുതാവുമ്പോൾ മമ്മൂട്ടിയെ പോലെയോ മോഹൻലാലിനെ പോലെയോ ആവണം.

സിനിമ…..

ഞാൻ രണ്ട് സിനിമ ചെയ്ത് കഴിഞ്ഞു. റെഡ്, കുപ്പിവള, എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിരിക്കുന്നത്. കുപ്പിവളയിൽ നായകന്റെ കുട്ടിക്കാലമാണ് ഞാൻ ചെയ്തിരിക്കുന്നത്.

alsabith

കുസൃതിയും, അത്യാവശ്യം തല്ലുകൊള്ളിത്തരവും, ചില സമയത്ത് പ്രായത്തിൽ കവിഞ്ഞ പക്വതയോടു കൂടിയ സംസാരവുമൊക്കെയാണ് കേശുവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്.

alsabith, interview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top