പാട്ടിന്റെ കളിത്തോഴി

shreya jaydeep

രണ്ടാം വയസ്സിൽതന്നെ റേഡിയോയിലും, ടിവിയിലും വരുന്ന ഗാനങ്ങൾ അനുകരിക്കാൻ ശ്രമിക്കുമായിരുന്നു ശ്രയ ജയദീപ്. പാട്ടിനോടുള്ള ഈ ഇഷ്ടം കണ്ടാണ് ശ്രയയുടെ അച്ഛനും അമ്മയും ഈ കൊച്ചു മിടുക്കിയെ സംഗീതം പഠിക്കാൻ ചേർത്തത്.

വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള ശ്രയ ഇതിനോടകം കേരള സംസ്ഥാന അവാർഡും, സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ ഫിലിം അവാർഡ്‌സിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡും സ്വന്തമാക്കിയിരിക്കുകയാണ്.

പാട്ടിന്റെ വഴിയിൽ

പാട്ടിനോട് എനിക്ക് പണ്ടേ ഇഷ്ടമുണ്ടായിരുന്നു. സൂര്യ സിങ്ങറിലൂടെയാണ് ഞാൻ ഈ രംഗത്തേക്ക് എത്തുന്നത്. എനിക്ക് ആറ് വയസ്സായിരുന്നുപ്പോഴാണ് ഞാൻ ആ പരിപായിൽ പങ്കെടുക്കുന്നത്.

shreya-singer

ഗായികയിൽ നിന്നും പിന്നണി ഗാന രംഗത്തേക്ക്

വീപ്പിങ്ങ് ബോയ് ആണ് എന്റെ ആദ്യ സിനിമ ഗാനം. സൂര്യ സിങ്ങറിലെ എന്റെ പെർഫോമൻസ് കണ്ടിട്ടാണ് എന്നെ വീപ്പിങ് ബോയിലെ പാട്ടുകൾ പാടാൻ വിളിക്കുന്നത്.

ആദ്യമായി റെക്കോർഡിങ്ങ് സ്റ്റുഡിയോയിൽ…

വീപ്പിങ്ങ് ബോയിലെ ഗാനങ്ങൾ പാടാൻ ആദ്യമായി റെക്കോർഡിങ്ങ് സ്റ്റുഡിയോയിൽ നിന്നപ്പോൾ ഭയങ്കര സന്തോഷത്തിലായിരുന്നു. ആദ്യം ഒരു ഗാനം എന്ന് പറഞ്ഞാണ് വിളിക്കുന്നത്. പിന്നീടാണ് ഒന്നിലേറെ ഗാനം ഉണ്ടെന്ന് അറിയുന്നത്.

shreya-singer

അമർ അക്ബർ അന്തോണിയിലെ ‘ എന്നോ ഞാനെന്റെ’ എന്ന ഗാനം ഹിറ്റായി….നിരവധി അവാർഡുകൾ തേടിയെത്തി

ഞാൻ ഒരിക്കലും വിചാരിച്ചുരിന്നില്ല ഈ പാട്ട് ഇത്ര ഹിറ്റാവുമെന്ന്. ഈ പാട്ടിനാണ് എനിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സ്‌പെഷ്യൽ ജ്യൂറി പരാമർശവും, സൗത്ത് ഇന്ത്യൻ അന്റർനാഷ്ണൽ ഫിലിം അവാർഡ്‌സിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡും ലഭിച്ചത്.

സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇത്ര ചെറുപ്പത്തിൽ എനിക്ക് ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുമെന്ന്. ഈ പാട്ട് കേട്ടിട്ടാണ് എന്നെ ‘ഒപ്പത്തിലേക്ക്’ വിളിക്കുന്നത്. ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനവും ഇപ്പോൾ ഹിറ്റാണ്.

മലയാളത്തിൽ നിന്ന് കന്നഡയിലേക്ക്

‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിന്റെ കന്നഡ റീമെയ്ക്കായ ‘ജോണി ജാണി ജനാർധൻ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാൻ ആദ്യമായി കന്നഡ ഭാഷയിൽ പാടുന്നത്. ചിത്രത്തിൽ ‘ഒണ്ടെ തായ്’ എന്ന ഗാനമാണ് ഞാൻ പാടിയത്.

shreya-singer

ആദ്യമായി അന്യഭാഷ കൈകാര്യം ചെയ്തപ്പോൾ…

ബംഗലൂരു വെച്ചായിരുന്നു ഗാനത്തിന്റെ റെക്കോർഡിങ്ങ്.
‘ഒണ്ടെ തായ്’ എന്ന കന്നഡ ഗാനത്തിന്റെ വരികൾ കേട്ടപ്പോൾ ഞാൻ അതിന്റെ അർത്ഥം ചോദിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു ഒരു കുട്ടി ഒന്നും അറിയാതെ പാടുന്ന പാട്ടാണ് ‘ഒണ്ടെ തായ്’. അതുകൊണ്ട് തന്നെ ആ ഫീൽ കിട്ടാൻ ശ്രിയയും അർത്ഥം അറിയാതെ പാടിയാൽ മതിയെന്ന്. അതൊരു ദേശഭക്തി ഗാനമാണ് എന്ന് മാത്രമാണ് പറഞ്ഞു തന്നത്.

വളരെ ഈസിയായിട്ടാണ് ഞാൻ കന്നഡ പാടിയത്. എനിക്ക് നാവ് വഴങ്ങാനുള്ള ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

shreya-singer

അടുത്ത പാട്ട് …..

പള്ളിക്കൂടം, കോലു മിഠായി എന്നീ ചിത്രങ്ങളിലെ പാട്ടാണ് അടുത്ത് ഇറങ്ങിയത്. ഇനി ‘ബോൺസായി’, ‘വിളക്കുമരം’ എന്നീ ചിത്രങ്ങളാണ് ഇറങ്ങാനിരിക്കുന്നത്.

കുടുംബം

കോഴിക്കാടാണ് എന്റെ വീട്. ഞാൻ ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. അച്ഛൻ ജയദീപ്, അമ്മ പ്രസീത. എനിക്കൊരു അനിയനുണ്ട്, പേര് സൗരവ്.

shreya-singer-5

shreya jaydeep, singer, children’s day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top