മല്യയുടെ കടം എഴുതിതള്ളിയിട്ടില്ലെന്ന് എസ്ബിഐ മേധാവി

ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയുടേതടക്കം 63 പേരുടെ കടം എഴുതി തള്ളിയെന്ന വാർത്ത നിഷേധിച്ച് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ.
വിജയ് മല്യയുടെ കടം എഴുതിതള്ളണമെന്ന കാര്യത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നു അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി. മല്യയുടെ കടം എഴുതി തള്ളിയതായി വാർത്ത നൽകിയ മാധ്യമങ്ങളെ അരുന്ധതി രൂക്ഷമായി വിമർശിച്ചു.
വാർത്തകൾ കാരണം തങ്ങൾക്ക് മോശം പേരുണ്ടായി. ബാങ്കിന്റേത് ബാലൻസ് ഷീറ്റ് ക്രമീകരിക്കാനുള്ള നടപടി മാത്രമായിരുന്നെന്നും അരുന്ധതി പറഞ്ഞു.
പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നത് കടം തിരിച്ചുപിടിക്കാനുള്ള നടപടികൾ ഊർജിതമാക്കും. തിരിച്ചടവുകളുടെ റിപ്പോർട്ട് പ്രതിമാ, നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here