കോടതിയലക്ഷ്യ കേസ്; വിജയ് മല്യ സമർപ്പിച്ച ഹർജി സുപ്രിംകോടതി വിധി പറയാൻ മാറ്റി

enforcement directorate to seize the assets of Vijay Malya

കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധനഹർജി സുപ്രിംകോടതി വിധി പറയാൻ മാറ്റി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകൾ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി.

Read Also : വിജയ് മല്യയെ ഇന്ത്യയിലെത്തിക്കും

2017ലാണ് കേസിൽ മല്യയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരിൽ ഹാജരാകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ വിജയ് മല്യ പുനഃപരിശോധന ഹർജി സമർപ്പിച്ചത്.

Story Highlights vijay malya, contempt of court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top