വിജയ് മല്യയെ ഇന്ത്യയിലെത്തിക്കും

വായ്പാ തട്ടിപ്പ് കേസിനെ തുടർന്ന് ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ ഇന്ത്യയിലെത്തിക്കും. ഇന്ന് രാത്രിയോടെ വിജയ് മല്യ ഇന്ത്യയിലെത്തുമെന്നാണ് വിവരം. വിജയ് മല്യയെ ആർതർ റോഡ് ജയിലിൽ എത്തിക്കുമെന്നാണ് സൂചന. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നിയമനടപടികൾ പൂർത്തിയായ സാഹചര്യത്തിലാണിത്.
വിജയ മല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ വിമാനത്താവളത്തിൽ നിയോഗിച്ചു. മുംബൈയിലാണ് മല്യക്കെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് കോടതിൽ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും.
read also: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതം; കുമരകം സ്വദേശി കസ്റ്റഡിയിൽ?
2018ൽ മല്യയുടെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലിലാണ് പാർപ്പിക്കുകയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതർ കോടതിയിൽ കാണിച്ചത്. ആർതർ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്കുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ പാർപ്പിക്കുകയെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്‌ക്കെതിരായ കേസ്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നൽകിയിരുന്ന ഹർജി മെയ് 14ന് യുകെയിലെ കോടതി തള്ളിയിരുന്നു.
story highlights- vijay mallya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here