ഏത് റൈഡറുടെയും സ്വപ്‌നമാണ് ബുള്ളറ്റും, റൈഡർ മാനിയയും….ചിത്രങ്ങൾ കാണാം

ബുള്ളറ്റിനെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി, ബുള്ളറ്റ് യാത്രകൾ ഒരു ആഘോഷമാക്കുന്ന ഒരു സംഘമുണ്ട്. ഇത്തരത്തിൽ ബുള്ളറ്റുമായി ഉലകം ചുറ്റുന്ന ഈ റൈഡേഴ്‌സ് എല്ലാവരും വർഷത്തിൽ ഒരിക്കൽ ഒരിടത്തേക്ക് ഒഴുകിയെത്തും. ലോകത്തിന്റെ എവിടേക്ക് യാത്ര പോയാലും ഈ സമയം ഇവരെല്ലാം ഒരുമിച്ച് കൂടും. ഇന്ത്യയിലെ റോയൽ എൻഫീൽഡ് ഉടമകളെ ഒരുമിച്ച് കൂട്ടുന്ന ഇവന്റാണ് ‘റൈഡർ മാനിയ’.
ബ്രദർഹുഡ് ഓഫ് ബുള്ളറ്റിയോഴ്‌സ് മോട്ടോർസൈക്ലിങ്ങ് കൺസോർഷ്യമാണ് എല്ലാ വർഷവും റൈഡർ മാനിയ സംഘടിപ്പിക്കുന്നത്.
ഈ വർഷം ഗോവയിലെ വാഗത്തോറിലാണ് ‘റൈഡർ മാനിയ 2016’ നടന്നത്. രണ്ടു ദിവസങ്ങളിലായി നടന്ന ഈ പരിപാടിയിൽ ആറായിരത്തോളം റോയൽ എൻഫീൽഡ് ബൈക്കുകൾ അണി നിരന്നു. നവംബർ 18 ന് തുടങ്ങിയ പരിപാടി നവംബർ 20 നാണ് അവസാനിച്ചത്.
അടുത്ത വർഷം നവംബർ 17 മുതൽ 19 വരെയാണ് റൈഡർ മാനിയ നടക്കുക. ചിത്രങ്ങൾ കാണാം….
pictures of rider mania 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here