സുരക്ഷിത ബാല്യം- ഹാപ്പി ന്യൂഇയര്‍ ഷോര്‍ട്ട് ഫിലിം വ്യത്യസ്തമാകുന്നു
തിരക്കുകളിലും, പാര്‍ട്ടികളിലും, ജോലി തിരക്കിലും എവിടെയൊക്കെ വച്ച് നമുക്ക് നമ്മുടെ കുട്ടികളെ നഷ്ടമാകുന്നുണ്ട്. മാതാപിതാക്കള്‍ അടുത്തില്ലാതെ ആ നിമിഷങ്ങളില്‍ നിരവധി ബാല്യങ്ങളാണ് ചൂഷണം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.സമൂഹത്തിലെ ഇത്തരം നെറികെട്ട കാഴ്ചകളെ ക്യാമറയ്ക്ക് മുന്നിലൂടെ ജനങ്ങളുടെ മനസിലേക്ക് എത്തിയ്ക്കുകയാണ് ഹാപ്പി ന്യൂ ഇയര്‍ എന്ന ഷോര്‍ട്ട് ഫിലിം.
ബാലപീഢനങ്ങളുടെ ഞെട്ടിക്കുന്നതെങ്കിലും കൃത്യമായ ബോധവല്‍ക്കരണവുമായി എത്തിയ ഈ ഷോര്‍ട്ട് ഫിലിം ജനശ്രദ്ധയാകര്‍ഷിക്കുന്നു. മോഹന്‍ലാലാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ ബാലപീഡനങ്ങളെ കുറിച്ചുള്ള സന്ദേശം നല്‍കി കൊണ്ട് പ്രത്യക്ഷപ്പെടുന്നത്. താരത്തിന് പിന്തുണ നല്‍കി തെന്നിന്ത്യയിലെ നിരവധി താരങ്ങളും ആശംസകളുമായി ഈ 11മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിലെത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ ടിആര്‍ രതീഷാണ് ചിത്രത്തിന്റെ സംവിധായകന്‍.
സാധാരണ ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് വ്യത്യസ്തമായി ഡോക്യുഫിക്ഷന്‍ രീതിയാണ് ഹാപ്പി ന്യൂയറിന്റേത്. കൃത്യതയാര്‍ന്ന നിയമവശങ്ങള്‍ കൈമാറുമ്പോഴും ഫിക്ഷന്റെ ചുറ്റുമതിലിനുള്ളില്‍ നിന്നാണ് ഹാപ്പി ന്യൂ ഇയര്‍ കഥ പറയുന്നത്.
ബേബി ദിയ, മാസ്റ്റര്‍ രോഹിത്ത്, രമ്യ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. വീഡിയോ കാണാം.
happy new year, short film, tr ratheesh, mohanlal, child abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here