വിദ്യാർത്ഥി പ്രതിഷേധത്തെ അട്ടിമറിക്കാൻ സ്വാശ്രയ കോളേജ് മാനേജ്മെന്റ് ശ്രമം

പാമ്പാടി നെഹ്റു കോളേജിലെ പീഡനങ്ങളെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉയർന്നു വന്ന പ്രതിഷേധത്തെ അട്ടിമറിക്കാൻ സ്വാശ്രയ കോളേജ് മാനേജ്മെന്റ് ശ്രമം.
വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനെതിരെ സ്വാശ്രയ കോളേജുകൾ അടച്ചിടാൻ മാനേജ്മെന്റ് അസോസിയേഷൻ തീരുമാനിച്ചു. അസോസിയേഷന് കീഴിലെ 120 കോളേജുകളാണ് അടച്ചിടുക. വ്യാഴാഴ്ച ഒരു ദിവസത്തേക്ക് കോളേജ് അടച്ചിടും. തുടർന്നും പ്രതിഷേധം നടത്തിയാൽ അനിശ്ചിത കാലത്തേക്ക് അടച്ചിടാനാണ് തീരുമാനം.
കോളേജിലെ ചെറിയ പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ അക്രമം എന്ന് വിശേഷിപ്പിച്ച മാനേജ്മെന്റ് അസോസിയേഷൻ അക്രമം നടന്നാൽ എങ്ങനെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും ചോദിച്ചു. ഇതൊന്നും കേരളത്തിൽ വച്ച് പുലർത്താനാവില്ലെന്നും ഇക്കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടാനാണ് കോളേജ് അടച്ചിടുന്നതെന്നും അസോസിയേഷൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here