സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനവ്; കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാക്കണമെന്ന് എസ്എഫ്‌ഐ
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാക്കണമെന്ന് എസ്എഫ്‌ഐ. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തന്നെ തുടരണം. ഈ നിരക്ക് പോലും സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സുപ്രിംകോടതിയെ സമീപികാനും തയാറാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ്, പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ കോഴിക്കോട് വ്യക്തമാക്കി.
Story Highlights – Self-financing medical college fee hike; SFI statement
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here