സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

ബിജെപി എം പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയ്ക്ക് പിന്നിൽ മുസ്ലീങങളാണെന്ന മത വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് കമ്മീഷൻ സാക്ഷി മഹാരാജിനെ ശാസിച്ചത്. വീണ്ടും ഇത്തരം പ്രസ്താവനകൾ നടത്തിയാൽ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി.
വിവാദ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷൻ സാക്ഷി മഹാരാജിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പ്രസ്താവനയെ ന്യായീകരിക്കുന്ന തരത്തിലുള്ള മറുപടിയാണ് സാക്ഷി മഹാരാജ് കമ്മീഷന് നൽകിയത്. തെരഞ്ഞെടുപ്പ് യോഗത്തിലോ പൊതുസ്ഥലത്തോ വെച്ചല്ല താനത് പറഞ്ഞതെന്നും ഒരു രഹസ്യ യോഗത്തിനിടെയാണ് പരമാർശം നടത്തിയെന്നും അതുകൊണ്ടുതന്നെ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നുമാണ് സാക്ഷി മഹാരാജ് വിശദീകരണം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here