കോളേജുകൾ അടച്ചിടില്ലെന്ന് സ്വാശ്രയ എൻജി. കോളേജ് അസോസിയേഷൻ

കോളേജ് അടച്ച് അനിശ്ചിത കാല സമരം നടത്തില്ലെന്ന് സ്വാശ്രയ എൻജിനിയറിങ് കോളേജ് അസോസിയേഷൻ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയിൽ പ്രതീക്ഷുണ്ടെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് കരുതുന്നുവെന്നും അസോസിയേഷൻ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ പ്രശ്നത്തിൽ വെള്ളിയാഴ്ച ചർച്ച നടത്താമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നെഹ്റു കോളേജിന് വിദ്യാർത്ഥിയുടെ മരണത്തിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
പാമ്പാടി നെഹ്റു കോളേജിലെ പീഢനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി സംഘടനകൾ കോളേജും അസോസിയേഷൻ ഓഫീസും തകർത്തിരുന്നു. ഇതിനെതിരെ കോളേജ് അടച്ചിട്ട് പ്രതിഷേധിക്കുമെന്നാണ് അസോസിയേഷൻ അറിയിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here