നെഹ്‌റു കോളേജിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് മാനേജ്‌മെന്റ്‌

നെഹ്‌റു കോളേജിൽ ജിഷ്ണു പ്രണോയിയുടെ ചിത്രങ്ങൾ പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് മാനേജ്‌മെന്റ്. കോളേജിൽ തെളിവെടുപ്പിനെത്തിയ യുവജന കമ്മീഷനെയാണ് മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്. സസ്‌പെൻഷൻ പിൻവലിച്ചതായി രേഖാമൂലം അറിയിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എസ്എഫ്‌ഐ നേതൃത്വം പറയുന്നു.

യുവജന കമ്മീഷൻ അംഗം രാജേഷ്, കോഡിനേറ്റർ അഡ്വ. എം രൺദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കോളേജിൽ തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് ശേഷമാണ് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കാര്യം മാനേജ്‌മെന്റ് അധികൃതർ യുവജന കമ്മീഷൻ അംഗങ്ങളെ അറിയിച്ചത്. സസ്‌പെൻഷൻ പിൻവലിച്ചതായി രേഖാമൂലം അറിയിക്കണമെന്നാണ് വിദ്യാർത്ഥികളുടേയും ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top