ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും ലോ അക്കാഡമി ജയിലല്ലല്ലോ?- ഭാഗ്യലക്ഷ്മി

ലോകോളേജ് പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ലക്ഷ്മി നായർ എന്ന വ്യക്തിയോട് എനിക്ക് നല്ല ബഹുമാനവും സൗഹൃദവുമുണ്ട്.വളരെ ബുദ്ധിമതിയും കഠിനാദ്ധാനിയും സുന്ദരിയുമാണവർ എന്നാല്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ ഭയപ്പെടുത്തരുത്. കാലം മാറി, അദ്ധ്യാപകരും വിദ്യാർത്ഥിയും സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന കാലമാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് ലക്ഷ്മി നായരോട് ബഹുമാനം ഉണ്ടാകണം. ലക്ഷ്മിയുടെ മക്കളെ ആരെങ്കിലും അസഭ്യം പറഞ്ഞാൽ ലക്ഷ്മി കേട്ട്കൊണ്ട് വെറുതെ ഇരിക്കുമോ?
ഒരാൾ നമുക്കെതിരെ വിരൽ ചൂണ്ടിയാൽ കുറ്റം പറയാം, ഒരു കൂട്ടം പേർ
നമുക്കെതിരെ വിരൽ ചൂണ്ടുമ്പോൾ ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതല്ലേ.. എന്നും ഫെയ്സ് ബുക്കിലുണ്ട്. സമരപന്തലില്‍ പോയി സമരക്കാരേയും പെണ്‍കുട്ടികളേയും കണ്ട ശേഷമാണ് ഭാഗ്യലക്ഷ്മി ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്. ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും..ലോ അക്കാഡമി ജയിലല്ലല്ലോ.അവരുടെ ശാപമേറ്റ് വാങ്ങരുത്..എത്രയും വേഗം ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് തീരുമാനത്തിലെത്തൂ. വിട്ട് കൊടുക്കുമ്പോൾ അവിടെ വിജയിക്കുന്നത്
വിട്ട് കൊടുക്കുന്നവരാണ്..നേടിയവരല്ല.. എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here