സുവര്‍ണ്ണ തിളക്കത്തില്‍ കേരള ലോ അക്കാദമി

കേരള ലോ അക്കാദമി ലോ കോളേജിന് മിന്നും തിളക്കം. കേരള യൂണിവേഴ്സിറ്റി എല്‍എല്‍ബി മൂന്ന് സ്ട്രീമിലും ഒന്നാം റാങ്ക് കരസ്ഥമാക്കി ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍. ത്രിവത്സര എല്‍എല്‍ബിയില്‍ കാവ്യ മോഹന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം കൊച്ചുള്ളൂര്‍ സ്വദേശിനിയാണ് കാവ്യ മോഹന്‍. 3100ല്‍ 2286 മാര്‍ക്കാണ് കാവ്യ കരസ്ഥമാക്കിയത്.
പഞ്ചവത്സര ബിഎ എല്‍എല്‍ബിയില്‍ ചവറ കൊട്ടക്കകം സ്വദേശിനി ശ്രീയുക്ത ഒന്നാംറാങ്ക് നേടി. 4600ല്‍ 3449 മാര്‍ക്കാണ് നേടിയത്. പഞ്ചവത്സര ബികോം എല്‍എല്‍ബിയില്‍ കോട്ടയം വാഴൂര്‍ സ്വദേശിനി കൃഷ്ണപ്രിയ 5500ല്‍ 3825 മാര്‍ക്കോടെ ഒന്നാം റാങ്കിന് അര്‍ഹയായി.
Story Highlights: law academy tvm
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!