ലോ അക്കാദമി: പോലീസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ലോ അക്കാദമിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് പോലീസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഡിവൈെഎസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് നിര്‍ദേശം.
മാര്‍ച്ച് രണ്ടിനകം വിശദമായ റിപ്പോര്‍ട്ട് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കണം. ചീഫ് സെക്രട്ടറി, കേരള വാഴ്സിറ്റി വെസ് ചാന്‍സിലര്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍, അക്കാദമി ഡയറക്ടര്‍ ഡോ.എന്‍ നാരായണന്‍ നായര്‍ എന്നിവര്‍ പ്രത്യേകം സത്യവാങ്മൂലം നല്‍കണം. ആറ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
അതേസമയം ലോ അക്കാഡമി വിദ്യാർത്ഥികൾ നടത്തുന്ന സമരത്തെ പിന്തുണച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ നടത്തുന്ന സമരം തുടരും. 48 മണിക്കൂർ ഉപവാസമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ലാ അക്കാദമിക്കെതിരെയുള്ള പൊതുജന വികാരം ശക്തിപ്പെട്ടതിനാൽ വി. മുരളീധരൻ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here