ട്രംപിന് വീണ്ടും തിരിച്ചടി
February 10, 2017
0 minutes Read

കുടിയേറ്റക്കാരെയും മുസ്ലീം രാജ്യങ്ങളിൽനിന്നുള്ള പൗരൻമാരെയും നിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിസ നിരോധന ഉത്തരവിനെതിരെ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാനാകില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി അറിയിച്ചു.
തീവ്രവാദ ഭീഷണിയ്ക്ക് വ്യക്തമായ തെളിവുണ്ടോയെന്ന് സർക്കാരിന്റെ അപ്പീൽ പരിഗണിച്ച കോടതി ചോദിച്ചു. അതേ സമയം കോടതി ഉത്തരവിനെ നിയമപരമായി തന്നെ നേരിടുമെന്നും ദേശീയ സുരക്ഷ അപകടത്തിലാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement