ദേശീയഗാനം സിനിമയുടെ ഭാഗമാണോ എങ്കിൽ എഴുന്നേൽക്കേണ്ട

ദേശീയഗാനം സിനിമയുടെയോ ഡോക്യുമെന്ററിയുടെയോ ഭാഗമാണെങ്കിൽ തിയേറ്ററിൽ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ദംഗൽ സിനിമയുടെ രണ്ടാം പകുതിയിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാത്ത 59 കാരനെ മുംബെയിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ആക്രമിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഡിസംബർ 1ന് സുപ്രീംകോടതി തന്നെ പുറത്തിറക്കിയ ഉത്തരവിൽ മാറ്റം വരുത്തിയിരിക്കുന്നത്.
സിനിമാ പ്രദർശനത്തിന് മുമ്പ് തിയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കണമെന്നും എഴുന്നേറ്റ് നിന്ന് ദേശീയ ഗാനത്തെ ബഹുമാനിക്കണമെന്നുമുള്ള സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ രാജ്യത്തുടനീളം നിരവധി ആശങ്കകളും അക്രമങ്ങളും അരങ്ങേറിയിരുന്നു.
അതേസമയം വിധി വന്നതോടെ, ദേശീയഗാനത്തെ സിനിമയ്ക്ക് പുറത്തെന്നും സിനിമയ്ക്ക് അകത്തെന്നും രണ്ടായി തിരിച്ചതിനെതിരെ ചിലർ രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here