മൂന്നുമാസത്തിനകം സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സ്റ്റെന്റുകള്‍ വിതരണം ചെയ്യും

ഹൃദയധമനികളിലെ തടസ്സം ഒഴിവാക്കാനുള്ള ശസ്ത്രക്രിയ്ക്ക് ആവശ്യമായ സ്റ്റെന്റുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉടന്‍ വിതരണം ചെയ്യും. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴിയാണ് സ്റ്റെന്റുകള്‍ ആശുപത്രികളിലെത്തിക്കുക. എത്ര സ്റ്റെന്റുകള്‍ വേണമെന്ന് അറിയിക്കാന്‍ ആശുപത്രികളോട് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്റ്റെന്റുകളുടെ വില എണ്‍പത്തിയഞ്ച് ശതമാനത്തോളം കേന്ദസര്‍ക്കാര്‍ കുറച്ചിരുന്നു.

മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് എല്ലാ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും ആവശ്യത്തിന് സ്റ്റെന്റുകള്‍ കരുതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More