Advertisement

സിനിമയിലേതുപോലെ കാറുകളും ബെെക്കും ഉപയോ​ഗിച്ച് സാഹസം; യുവാവ് അറസ്റ്റിൽ

May 23, 2022
Google News 4 minutes Read
bikestunt

സിനിമയിലേതുപോലെ കാറുകളും ബെെക്കും ഉപയോ​ഗിച്ച് സാഹസം നടത്തിയതിന് യുവാവ് അറസ്റ്റിൽ. നോയിഡ സ്വദേശിയായ രാജീവ് (21) ആണ് രണ്ടു എസ്‌യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമായ രീതിയിൽ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ യുവാവിനെ പിടികൂടിയെന്ന് സെക്ടർ 113 പൊലീസ് ട്വിറ്റിലൂടെ അറിയിച്ചു.(Stunt like in the movie; man arrested with two cars and B​ike)

ബോളിവുഡ് നായകൻ അജയ് ദേവ്ഗൺ ആദ്യ ചിത്രമായ ‘ഫൂൽ ഓർ കാന്റേ’യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,’ഗോൽമാൽ റിട്ടേൺസി’ൽ കാറിലും സ്റ്റണ്ട് നടത്തുന്ന രം​ഗങ്ങളുണ്ട്. ഇതിന് സമാനമായ രംഗങ്ങളാണ് യുവാവ് അനുകരിച്ചത്. പ്രതി വാഹനങ്ങളിൽ സ്റ്റണ്ട് നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.

Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…

ഇതെത്തുടർന്ന് മോട്ടോർ വെഹിക്കിൾ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പ്രചരിച്ച വിഡിയോയിൽ നിന്ന് സൊരാഖ ഗ്രാമത്തിലെ രാജീവാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ സ്റ്റണ്ടിനുപയോ​ഗിച്ച രണ്ട് ടയോട്ട ഫോർച്ച്യൂണർ പിടിച്ചെടുത്തു. ഇതിൽ ഒന്ന് ഇയാളുടെ കുടുംബത്തിലേയും മറ്റൊന്ന് ബന്ധുവിന്റേതുമാണ്. പിടിച്ചെടുത്ത ബൈക്ക് ഇയാളുടെ വീട്ടിൽ ഉപയോഗിക്കുന്നതാണ്. ഇത്തരം വിഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കലാണ് തൊഴിൽരഹിതനായ ഇയാളുടെ വിനോദമെന്നും പൊലീസ് അറിയിച്ചു.

Story Highlights: Stunt like in the movie; man arrested with two cars and B​ike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here