സിനിമാ സ്റ്റൈലിൽ ‘എൻട്രി’; സബ് ഇൻസ്‌പെക്ടർക്ക് 5000 രൂപ പിഴ

Cop imitates Ajay Devgn Movie stunt video

സിനിമാ സ്റ്റൈൽ സ്റ്റണ്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് 5000 രൂപ പിഴ. മധ്യപ്രദേശ് പൊലീസ് സബ് ഇൻസ്‌പെക്ടർ മനോജ് യാദവിനെതിരെയാണ് നടപടി. അജയ് ദിവ്ഗൺ ചിത്രമായ സിംഗം സ്റ്റൈലിൽ രണ്ട് കാറിന് മുകളിൽ നിന്ന് മനോജ് വരുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലാണ്. ഇത ശ്രദ്ധയിൽപ്പെട്ട അധികൃതരാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

രണ്ട് ഹോണ്ടാ കാറുകൾക്ക് മുകളിൽ കയറി നിന്ന് മനോജ് സ്ലോ മോഷനിൽ വരുന്ന വീഡിയോ ആയിരക്കണക്കിന് പേരാണ് പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ സിംഗം ചിത്രത്തിലെ ഗാനവുമുണ്ട്. അജയ് ദേവ്ഗണിന്റെ സിംഗം എന്ന ചിത്രത്തിൽ മോട്ടോർബൈക്കിലാണ് താരം സമാന രീതിയിൽ എത്തുന്നത്. എന്നാൽ അതിനും മുമ്പ് 1991 ൽ പുറത്തിറങ്ങിയ ‘ഫൂൽ ഓർ കന്തേ’യിൽ സമാന രംഗമുണ്ട്.

ഡ്യൂട്ടിയിൽ നിന്ന് മനോജ് യാദവിനെ നീക്കം ചെയ്തതാതും 5000 രൂപ പിഴ ചുമത്തിയതായും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Story Highlights- Cop imitates Ajay Devgn Movie stunt video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top