ട്രെയിനുകളുടെ വൃത്തി പരിശോധിക്കാന്‍ യാത്രക്കാരുടെ സഹായം തേടുന്നു

രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ വൃത്തി പരിശോധിക്കാന്‍ റെയില്‍വേ യാത്രക്കാരുടെ സഹായം തേടുന്നു.

വൃത്തി ശൂന്യമായ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ചിത്രങ്ങള്‍ യാത്രക്കാര്‍ക്ക് പകര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അയക്കാം. യാത്രക്കാരുടെ സര്‍വെ അടിസ്ഥാനമാക്കി സ്റ്റേഷനുകള്‍ക്ക് റാങ്കിങ് നല്‍കും. തീവണ്ടിക്കുള്ളിലെ സേവനങ്ങള്‍, വിരിപ്പുകളുടെ ഗുണം, കക്കൂസുകളിലെ വൃത്തി, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയാണ് വിലയിരുത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top