ഭാവനയും ആസിഫലിയും വീണ്ടും; അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ ടീസർ

bhavana

ഭാവനയും ആസിഫലിയും വീണ്ടും നായികാ നായകൻമാരാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ടീസർ പുറത്തറങ്ങി. രോഹിത് വി എസ് ഒരുക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ഇതെന്നാണ് സൂചന. ഹണീ ബി ടു ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ഉടൻ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.

Subscribe to watch more

അജു വർഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അഖിൽ ജോർജ്, ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യു. ഫോർ എം എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top