തകർന്നു പോയി; ഇനി രാഷ്ട്രീയത്തിലേക്കില്ല : ഇറോം ശർമ്മിള

irome sharmila irom sharmila to come kerala

നിയമസഭ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ തൗബാൽ മണ്ഡലത്തിൽനിന്ന് മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിനോട് പരാജയപ്പെട്ട ഇറോം ശർമ്മിള രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ജനങ്ങൾ തന്നെ സ്വീകരിച്ചില്ല. താൻ തകർന്നു പോയി. ഈ പ്രവർത്തനങ്ങൽ അവസാനിപ്പിച്ച് ആശ്രമത്തിലേക്ക് പോവുകയാണെന്നും ഇറോം പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നോട്ടയ്ക്കും പിന്നിൽ അഞ്ചാം സ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പിൽ ഇറോമിന്റെ സ്ഥാനം. 16 വർഷം മണിപ്പൂരിനായി സമരം ചെയ്ത ഇറോമിനോട് മണിപ്പൂരുകാർ ചെയ്തത് അനീതിയെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതികരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top