ജയസൂര്യയെ ‘സോമനാ’ക്കി മകന്റെ ഷോര്‍ട്ട് ഫിലിം

ജയസൂര്യയുടെ മകന്‍ ആദ്വൈതും സിനിമാ രംഗത്തേക്ക്. ഗുഡ് ഡേ എന്ന ഷോര്‍ട്ട് ഫിലിമുമായാണ് പത്ത് വയസുകാരന്‍ ആദി സിനിമാ രംഗത്ത് എത്തിയിരിക്കുന്നത്. മകന് വേണ്ടി വീഡിയോ താന്‍ ലോഞ്ച് ചെയ്യാമെന്ന് പറഞ്ഞ ജയസൂര്യയോട് അത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ചെയ്താല്‍ മതിയെന്ന് മകന്‍ പറഞ്ഞുവെന്ന് ജയസൂര്യ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

മോൻ ആദ്യായിട്ട് ഒരു ഷോർട്ട് ഫിലിം Direct ചെയ്തു എഡിറ്റിങ്ങും മൂപ്പരു തന്നെ… work എല്ലാം കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു… ആദി… നിനക്ക് ഒരു ഉഗ്രൻ ടurprise ഉണ്ട്… എന്താ …. അഛാ…. ഈ Short film നിനക്ക് ആരാ Launch ചെയ്യണേന്ന് അറിയോ….
ഇല്ല ഛാ… ആരാ… ???
ഞാൻ….ഞാൻ ചെയ്ത് തരാം നിനക്ക് വേണ്ടി….
ഓ…. വേണ്ട ഛാ… ദുൽഖർ ചെയ്ത് തന്നാ മതി… (അങ്ങനെ അഛൻ സോമനായി…) ഞാൻ പറഞ്ഞു.. ഹേയ് .. അവനൊക്കെ നല്ല തിരക്കിലാ അവനൊന്നും വരില്ല … ഹേയ് ഇല്ലച്ചാ.. വരും എനിയക്ക് വേണ്ടീട്ടാന്ന് പറ.… ഞാൻ കട്ട ഫാനല്ലേ….. ഞാൻ അങ്ങനെ D.Q നെ വിളിച്ച് കാര്യം പറഞ്ഞു അവൻ പറഞ്ഞു പിന്നെന്താ ചേട്ടാ ഞാൻ വരാല്ലോന്ന്… അവൻ നമ്മുടെ ആളല്ലേന്ന് …. ( അങ്ങനെ അച്ചൻ വീണ്ടും ….)
എന്തായാലും നിന്റെ തിരക്കുകൾ മാറ്റി വെച്ച് നീ ഓടി വന്നല്ലോടാ …. ഒരു പാട് ഒരുപാട് നന്ദി…
ഒരു 10 വയസ്സുകാരന്റെ ബുദ്ധിയ്ക്കുള്ളതേ ഉള്ളൂ അങ്ങനെ കണ്ടാ മതീട്ടോ….

NB :എന്തായാലും ഇവൻ ഒരു ഭാവി സംവിധായകൻ ആകുമ്പോ ആരായിരിയ്ക്കും Hero എന്നതാണ് ഇപ്പൊഴത്തെ എന്റെ ചിന്ത സോമനോ …. അതോ ദുൽഖറോ….

-ഇതായിരുന്നു ജയസൂര്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

വീഡിയോ കാണാം

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top