അഖിലേഷ് യാദവും ശിവ്പാൽ യാദവും ഒരേ വേദിയിൽ

akhilesh-yadav-shivpaal

സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ശിവ്പാൽ യാദവും ഒരേവേദിയിൽ. 104 ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു വേദി പങ്കിടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിൽ വിളിച്ച പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 47 എംഎൽഎമാരാണ് പാർട്ടി ആസ്ഥാനത്തുനടന്ന യോഗത്തിൽ പങ്കെടുത്തത്. മാർച്ച് 25ന് നടക്കുന്ന യോഗത്തിൽ അഖിലേഷിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top