സെർബിയയിൽ യുവാവിനെ മർദ്ദിക്കുന്ന വീഡിയോ; വ്യാജമെന്ന് സുഷമ സ്വരാജ്

sushma-swaraj

സെർബിയയിൽ ഇന്ത്യൻ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഈ വീഡിയോയ്ക്ക് പിന്നിൽ ഏജന്റാണെന്നും മന്ത്രി പറഞ്ഞു.

സെർബിയയിൽനിന്ന് സഹോദരനെ തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് രാജീവ് ശർമ്മയെന്ന ആളാണ് ട്വിറ്ററിലൂടെ വീഡിയോ നൽകിയത്. മാർച്ച് 22ന് രാജീവ് ശർമ്മ സഹായഭ്യർത്ഥനയുമായി സുഷമ സ്വരാജിന്റെ ട്വിറ്ററിൽ വീഡിയോ ടാഗ് ചെയ്യുകയായിരുന്നു. സഹോദരൻ വിനയ് മഹാജനെ തട്ടിക്കൊണ്ടുപോയവർ 5000 യൂറോയാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.

വിഷയത്തിൽ കൂടുതൽ അന്വേഷിച്ചുവെന്നും മർദ്ദിക്കുന്ന വീഡിയോ വ്യാജമാണെന്നും വിനയ് മഹാജൻ സുരക്ഷിതനായി സെർബിയൻ പോലീസിന്റെ പക്കലുണ്ടെന്നും മന്ത്രി അറിയിച്ചു.

വിനയ് മഹാജനെ സെർബിയയിലേക്ക് കൊണ്ടുപോയ ഏജന്റാണ് വീഡിയോയ്ക്ക് പിന്നിൽ എന്ന് വ്യക്തമായി. അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന പേരിൽ ഇയാൾ സഹോദരന് വീഡിയോ അയച്ച് നൽകുകയായിരുന്നു. ഏജന്റിന് ശിക്ഷ നൽകുമെന്നും സഹോദരനെ സെർബിയയിൽനിന്ന് തിരിച്ചെത്തിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top