റദ്ദാക്കിയ എസ്എസ്എല്‍സി കണക്ക് പരീക്ഷ മാര്‍ച്ച് മുപ്പതിന്

ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ എസ്എസ്എല്‍സി കണക്ക് പരീക്ഷ ഈ മാസം 30ന് നടക്കും. ഉച്ചയ്ക്ക് 1.30നാണ് പരീക്ഷ. അന്ന് നടത്താനിരുന്ന മറ്റ് ക്ലാസുകളിലെ പരീക്ഷ 31ന് നടത്തും.

പരീക്ഷയ്ക്ക് വന്ന 13 ചോദ്യങ്ങള്‍ മലപ്പുറം അരീക്കോട് മലബാര്‍ എജ്യുക്കേഷന്‍ ഏജന്‍സി നടത്തിയ മാതൃകാ പരീക്ഷയിലും, ഒരു പത്രത്തിലെ എസ്എസ്എല്‍സി പരീക്ഷാ സഹായിയിലും വന്നിരുന്നു.അക്കങ്ങള്‍ പോലും മാറാതെയാണ് ഇത് പരീക്ഷ ചോദ്യപേപ്പറിലും പ്രത്യക്ഷപ്പെട്ടത്. ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനം എടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top